Thursday, September 11, 2008

രക്തസാക്ഷി

ഒരു തീയുണ്ട!
മുറിഞ്ഞ പ്രാർത്ഥന...
ഹേ റാം ഉച്ചരിച്ച്
ഒരിറ്റു രക്തം...

ചുകപ്പക്കങ്ങളാൽ
സർക്കാർ കലണ്ടറിൽ
തടവിലാക്കപ്പെടാത്ത
മൗന സ്മരണ...

നിലയ്ക്കാത്ത പുഞ്ചിരി-
വിലയിട്ട പച്ചനോട്ട്
മുറിവേറ്റ ഭൂപടം തന്ന
ഒരിറ്റു മൗനം...

വടിവൊത്ത ഖദറും
നേരറ്റ മൊഴിയും
ഒരു ഫക്കീറിന്റെ
നേരു നേർത്ത മൗനം..

ഒരു പ്രതിമ!
വർഷിക പുഷ്പാർച്ചനകൾ..
വൃഥാ തൊണ്ടപൊട്ടും-
മൈത്രിയുടെ പാട്ട്.

ഒരു രക്തസാക്ഷി ദിനം!
നിമിഷങ്ങൾക്കപ്പുറം-
തകരുന്ന മൗനം..
മറവിയിലേക്കൊരു ജാലകം.

ഒരു തീയുണ്ട!
ഹേ റാം!
ഒരിറ്റു രക്തം!
ഒരു രക്തസാക്ഷി ദിനം!

3 comments:

സന്തോഷ്‌ പെരുനാട്‌ said...

രക്തസാക്ഷി ദിനം

ഗാന്ധിജിയെ ഓർക്കുമ്പോൾ
തോന്നിയത് ...
മാർക്സിനെക്കുറിച്ചും,
ക്രിസ്തുവിനെക്കുരിച്ചുമെല്ലാം
മറിച്ചോതുവാൻ
“തത്ക്കാലം” വഴിയില്ല...

സന്തോഷ്‌ പെരുനാട്‌ said...

രക്തസാക്ഷി ദിനം

Mahi said...

നന്നായിട്ടുണ്ട്‌